പെരുനാട്ടിൽ യുവതിയ്ക്ക് നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം

 

പെരുനാട്ടിൽ യുവതിയ്ക്ക് നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെയാണ് ഭർത്താവ് ബിനീഷ് ഫിലിപ്പ് ആക്രമണം നടത്തിയത്. രാവിലെയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് കയ്യിൽ കരുതിയ ആസിഡ് ഇയാൾ പ്രീജയുടെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കണ്ണൂർ സ്വദേശിയാണ് ബിനീഷ് ഫിലിപ്പ്. ഇരുവരും തമ്മിൽ രാവിലെ വീട്ടിൽ വച്ച് തർക്കം നടന്നിരുന്നു. ആക്രമണം ആസൂത്രിതമാണെന്ന് തന്നെയാണ് പൊലീസ് കരുതുന്നത്. കയ്യിൽ കരുതിയ ആസിഡ് ഇയാൾ പ്രീജയുടെ മുഖത്തേക്കും ശരീരത്തിലേക്കും ഒഴിച്ചു. പ്രീജയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ബിനീഷ് ഫിലിപ്പിനെ തടഞ്ഞുവച്ചു. പൊലീസിനെ വിളിച്ചു. നാട്ടുകാർ തടഞ്ഞുവച്ചതുകൊണ്ട് ഇയാൾക്ക് രക്ഷപ്പെടാനായില്ല. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.