ശുചിത്വപദവി പ്രഖ്യാപനം ഇന്ന്
ജില്ലയില്‍ ശുചിത്വപദവി നേടിയ 47 പഞ്ചായത്തുകളുടെയും അഞ്ച് നഗരസഭകളുടെയും ഒദ്യോഗിക ശുചിത്വ പദവി പ്രഖ്യാപനവും അവാര്‍ഡ് ദാനവും ഒക്‌ടോബര്‍ 10 ന് ശനിയാഴ്ച നടക്കും. സംസ്ഥാനതല പ്രഖ്യാപനം രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തദ്ദേശസ്വയം ഭരണ വകുപ്പുമന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനാകും. പ്രാദേശിക തലത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ തദ്ദേശ ഭരണ സ്ഥാപന മേധാവികള്‍ക്ക് സാക്ഷ്യപത്രവും മൊമന്റോകളും കൈമാറും. ശുചിത്വപദവി റിപ്പോര്‍ട്ട് ശുചിത്വമിഷന്‍ പ്രതിനിധിയ്ക്ക് കൈമാറും.
നിശ്ചിത സമയത്തിനുളളില്‍ ശുചിത്വ പ്രഖ്യാപനം നടത്തി ജില്ലാതല ടീമിന്റെ പരിശോധനയ്ക്ക് ശേഷമാണ് ജില്ലയിലെ 47 ഗ്രാമപഞ്ചായത്തുകള്‍ക്കും 5 നഗരസഭകള്‍ക്കും ശുചിത്വപദവി നല്‍കുന്നത്.
മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍, ആന്തൂരില്‍ കെ കെ രാഗേഷ് എം പി, പയ്യന്നൂരില്‍ സി കൃഷ്ണന്‍ എം എല്‍ എ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പുരസ്‌കാരം സമ്മാനിക്കും.