ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആര്) കീഴിലുള്ള കാര്‍ഷിക സര്‍വകലാശാലകളിലെ യു.ജി, പി.ജി, പി.എച്ച്ഡി പ്രവേശനത്തിനുള്ള ഐ.സി.എ.ആര് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍.ടി.എ) പരീക്ഷ നടത്തുന്നത്. https://icar.nta.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എന്‍.ടി.എ നടത്തുന്ന രണ്ടാമത്തെ ഐ.സി.ആര് പരീക്ഷയാണിത്. ആള് ഇന്ത്യന്‍ എന്‍ട്രന്‍സ് എക്സാമിനേഷന് ഇന്‍ അഗ്രികള്‍ച്ചര്‍ (എ.ഐ.ഇ.ഇ.എ) എന്നും അറിയപ്പെടുന്ന ഈ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കാണ് വിവിധ സര്‍വകലാശാലകളിലെ പ്രവേശനത്തിനായി പരിഗണിക്കുന്നത്.
അപേക്ഷകര്‍ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ നിന്നാണ് ചോദ്യങ്ങള്‍ വരുക. കുറഞ്ഞത് മൂന്നു വിഷയങ്ങള്‍ തിരഞ്ഞെടുക്കണം. മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലുള്ള 50 ചോദ്യങ്ങളടങ്ങിയതാണ് പരീക്ഷ. മാര്‍ച്ച് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 25 മുതല്‍ മേയ് രണ്ടുവരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. ജൂണ്‍ 15-നാണ് പരീക്ഷ നടക്കുക.