ജൂണിലെ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി ഇഗ്നോ

0 1,236

ജൂണിലെ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി ഇഗ്നോ

ഇത് മൂന്നാം തവണയാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി ഇഗ്നോ നീട്ടുന്നത്.

ദില്ലി: ജൂണിലെ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ). ജൂണ്‍ 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെ മേയ് 31 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരുന്നതെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയതോടെയാണ് കൂടുതല്‍ സമയം അനുവദിച്ചത്.

ഇഗ്നോവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇത് മൂന്നാം തവണയാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി ഇഗ്നോ നീട്ടുന്നത്. ആദ്യം ഏപ്രില്‍ 30 വരെയാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ചിരുന്നത്. ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഇത് മേയ് 15വരെയും പിന്നീട് മേയ് 31 വരെയും നീട്ടി. ജൂണിലെ പരീക്ഷാ തീയതി ഇതുവരെ ഇഗ്നോ പ്രഖ്യാപിച്ചിട്ടില്ല.