തൊണ്ടിയിൽ സെൻറ് ജോൺസിൽ ഇലത്താളം-23 സ്കൂൾ കലോത്സവം നടന്നു

0 58

പേരാവൂർ: തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ഇലത്താളം എന്ന പേരിൽ സ്കൂൾ കലോത്സവം നടന്നു. പ്രശസ്ത സീരിയൽ, സിനിമാതാരം ശ്രീവേഷ്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ, മദർ പി ടി എ പ്രസിഡണ്ട് ഗ്ലോറി റോബിൻ, അധ്യാപകരായ ഷൈൻ എം ജോസഫ്, അമല പോൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആറ് വേദികളിലായി വിവിധ കലാ മത്സരങ്ങൾ നടന്നു.