വീടുകളില്‍ ഔഷധത്തോട്ടമൊരുക്കാന്‍

വീടുകളില്‍ ഔഷധത്തോട്ടമൊരുക്കാന്‍

0 144

വീടുകളില്‍ ഔഷധത്തോട്ടമൊരുക്കാന്‍


മയ്യില്‍ : ജനതാ കര്‍ഫ്യൂ നടപ്പാക്കിയ ദിനം വീടുകളില്‍ ശുചിത്വമേകുന്ന ഔഷധസസ്യ വ്യാപന നിര്‍ദേശങ്ങള്‍ വാട്‌സാപ്പ് വഴി നല്‍കി ഔഷധസസ്യ കര്‍ഷകന്‍.

കുറ്റ്യാട്ടൂര്‍ പഴശ്ശിയിലെ മാക്കന്തേരി മജു നമ്ബൂതിരിയാണ് കര്‍ഫ്യൂ ദിനത്തിന് ഒരുദിവസം മുമ്ബ് കാര്‍ഷിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ രോഗാണു വിമുക്ത ഭവനമാക്കുന്നതിനുള്ള ഔഷധസസ്യങ്ങള്‍ നടുന്നതിന്‌ പ്രചാരണംനടത്തിയത്.

നിരവധി കര്‍ഷകരാണ് വീടിനോട് ചേര്‍ന്ന് ഔഷധ സസ്യങ്ങള്‍ നടുന്നതിനെക്കുറിച്ചും ഏത് തിരഞ്ഞെടുക്കുമെന്നതിനെക്കുറിച്ചും ആശയ വിനിമയം നടത്തിയത്.
മുപ്പതോളം കര്‍ഷകരാണ് ഔഷധസസ്യങ്ങള്‍ വീട്ടില്‍ നട്ട് രോഗാണുവിമുക്ത ഭവനം കാമ്ബയിനില്‍ പങ്കെടുത്തത്. അരൂത, ശല്യകരണി, മുപ്പരണ്ടി, ഒറ്റപ്പരണ്ട, മുരിങ്ങ എന്നിവ മജു നമ്ബൂതിരി തന്റെ വീടിനു സമീപം നടുന്നതിന്റെ ദൃശ്യങ്ങളും കര്‍ഷകര്‍ക്ക് നല്‍കി.