ഇരിട്ടിയിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അവശരായ തൊഴിലാളികളെ രക്ഷപ്പെടുത്തി

0 956

പ്രതീകാത്മക ചിത്രം

ഇരിട്ടി: ഇരിട്ടി പെരുവംപറമ്പില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അവശരായി കിണറില്‍ കുഴഞ്ഞ് വീണ തൊഴിലാളികളെ രക്ഷപ്പെടുത്തി. പെരുവംപറമ്പിലെ 10 മീറ്റര്‍ ആഴമുള്ള കിണറില്‍ കുടുങ്ങിയ രണ്ട് പേരെയാണ് നാട്ടുകാരുടെ സഹായത്തോടെ ഇരിട്ടി അഗ്‌നി രക്ഷാ നിലയത്തലെ എഎസ്ടിഒമാരായ ടി മോഹനന്‍ , പി പി രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അഗ്‌നി രക്ഷാസേന സംഘം രക്ഷപ്പെടുത്തിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.