കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6706 പേര്
നിലവില്‍ 59 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 18 പേര് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 9 പേര് തലശ്ശേരി ജനറല്‍ ആശുപത്രിയിലും 36 പേര് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് – 19 ചികിത്സാ കേന്ദ്രത്തിലും 6584 പേര് വീടുകളിലുമായി ആകെ 6706 പേര് ജില്ലയില്‍ ഐസൊലേഷനിലും നിരീക്ഷണത്തിലുമുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നും 1625 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 1366 എണ്ണത്തിന്റെ ഫലം ലഭ്യമായിട്ടുണ്ട്. 259 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇതുവരെയായി 80 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 39 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. (കണ്ണൂര്‍ ജില്ലാ ആശുപത്രി- 8, തലശ്ശേരി ജനറല്‍ ആശുപത്രി – 12, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം – 14, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് – 3, ഗവ: മെഡിക്കല്‍ കോളേജ് എറണാകുളം, കളമശ്ശേരി – 2).
ബാക്കി 41 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ് (തലശ്ശേരി ജനറല്‍ ആശുപത്രി – 5, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം -25, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് – 9, കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് – 2).