കണ്ണൂർ ജില്ലയില്‍ ഇന്ന് 2 പേര്‍ക്കുകൂടി കോവിഡ് . വിദേശത്ത് നിന്ന് എത്തിയ 2 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

0 1,042

കണ്ണൂർ ജില്ലയില്‍ ഇന്ന് 2 പേര്‍ക്കുകൂടി കോവിഡ് വിദേശത്ത് നിന്ന് എത്തിയ 2 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

കണ്ണൂർ ജില്ലയില്‍ ഇന്ന് 2 പേര്‍ക്കുകൂടി കോവിഡ് വിദേശത്ത് നിന്ന് എത്തിയ 2 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 29ന് താജ്കിസ്ഥാനില്‍ നിന്ന് എഐ 1984 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി 20 കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഒന്നിന് എഐ 1946 വിമാനത്തിലെത്തിയ ഉളിക്കല്‍ സ്വദേശി 33 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 258 ആയി. ഇതില്‍ 146 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ അഞ്ച് പേര്‍ ഇന്ന് ഡിസ്ചാര്‍ജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന കരിവെള്ളൂര്‍ സ്വദേശി 30കാരന്‍, തലശ്ശേരി സ്വദേശി 28കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 45കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധര്‍മ്മടം പത്ത് വയസ്സുകാരി, മുഴപ്പിലങ്ങാട് സ്വദേശി 41കാരന്‍ എന്നിവരാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.