കോട്ടയത്ത് ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു

0 1,511

കോട്ടയത്ത് ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു

കോട്ടയത്ത് ട്രെയിനിന് മുകളിലേക്കു വൈദ്യുതി കമ്പി പൊട്ടിവീണു. തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസിന് മുകളിലാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. ട്രെയിൻ കോട്ടയത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് അപകടം.

ട്രെയിൻ പൊട്ടിവീണ ബോഗിയിലെ യാത്രക്കാരെ സുരക്ഷിതമായി മാറ്റി. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. കോട്ടയം തിരുവനന്തപുരം റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.