കൊട്ടിയൂർ പഞ്ചായത്തിൽ ഇന്ന് 10 പേർക്കും കണിച്ചാറിൽ ഒരാൾക്കും കോവിഡ് പോസിറ്റീവ്.

0 948

കൊട്ടിയൂർ പഞ്ചായത്തിൽ ഇന്ന് 10 പേർക്കും കണിച്ചാറിൽ ഒരാൾക്കും കോവിഡ് പോസിറ്റീവ്.

 

കൊട്ടിയൂർ പഞ്ചായത്തിൽ ഇന്ന് 10 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ആറാം വാർഡിൽ അഞ്ച് പേർക്കും,രണ്ട്, മൂന്ന്, നാല്, ഏഴ്, പതിനൊന്ന് വാർഡുകളിലെ ഓരോരുത്തർക്കുമാണ് ഇന്ന് കൊട്ടിയൂർ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചത്. എല്ലാവർക്കും ആർ ടി പി സി ആർ ടെസ്റ്റിലാണ് രോഗം കണ്ടെത്തിയത്.

കണിച്ചാർ പഞ്ചായത്തിൽ ഇന്ന് ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലാം വാർഡ് നിവാസിയായ ഒരാൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.ഇന്ന് പേരാവൂർ വച്ച് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.