മയ്യിൽ ഗ്രാമപഞ്ചായത്ത്‌ വനിതാ മൊബൈൽ ഫോൺ ടെക്നിഷ്യൻമാരാൽ സ്വയംപര്യാപ്തമായി

0 266

മയ്യിൽ: മയ്യിൽ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6-2-2023 മുതൽ വനിതകൾക്ക് ആയി ആരംഭിച്ച മൊബൈൽ ഫോൺ റിപ്പയറിങ്ങും സർവീസും എന്ന പരീശീലന പരിപാടി വിജയകരമായി പൂർത്തിയായി. മയ്യിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 വനിതകൾ ആണ് പരിശീലനം പൂർത്തിയാക്കി ടെക്നിഷ്യൻമാരായി സ്വയം തൊഴിൽ ആരംഭിച്ചത്.

ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ഏക പഞ്ചായത്ത്‌ ആണ് മയ്യിൽ. ഏറ്റവും കൂടുതൽ വായനശാലകൾ ഉള്ള പഞ്ചായത്ത്‌ എന്ന നിലയിലും മയ്യിൽ പഞ്ചായത്ത്‌ ലോകപ്രശസ്തമാണ്. പഞ്ചായത്ത്‌ വി ഇ ഒ കമാലുദീൻ ആണ് ഈ ആശയത്തിന് മുൻകൈ എടുത്തത്. ദേശിയ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലെ അധ്യാപകർ ആയ ആനന്ദ്, അൻസാരി എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. സമാപനസമ്മേളനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് എം വി അജിത, വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ പി പ്രീത, രവി മാഷ് , അനിത, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.