പേരാവൂർ പഞ്ചായത്തിൽ ഇന്ന് 38 പേർക്ക് കോവിഡ് പോസിറ്റീവ്.
പേരാവൂർ പഞ്ചായത്തിൽ ഇന്ന് 38 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഒൻപതാം വാർഡിൽ ഇതര സംസ്ഥാനത്ത് നിന്നും വന്ന പതിനൊന്ന് പേർക്കും, സമ്പർക്കത്തിലൂടെ പതിനൊന്നാം വാർഡിൽ ഒരു കുടുംബത്തിലെ എട്ട് പേർക്കും, എട്ടാം വാർഡിൽ നാല് പേർക്കും, അഞ്ചാം വാർഡിൽ മൂന്ന് പേർക്കും, ആറ്, രണ്ട്, പത്ത് വാർഡുകളിലെ രണ്ട് പേർക്ക് വീതവും, ഒൻപത്, പതിനഞ്ച് വാർഡുകളിലെ ഓരോരുത്തർക്കുമാണ് ഇന്ന് പേരാവൂർ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചത്.