വരാപ്പുഴ പീഡനക്കേസിൽ കോടതി വെറുതെ വിട്ടയാളെ മർദിച്ച് കൊന്ന് കിണറ്റില്‍ തള്ളിയ നിലയിൽ

535

വരാപ്പുഴ പീഡനക്കേസിൽ കോടതി വെറുതെ വിട്ടയാൾ കൊല്ലപ്പെട്ട നിലയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ വിനോദ് കുമാറാണ് മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുന്നതിനിടെ കൊല്ലപ്പെട്ടത്. മുംബൈ റായ്ഗഡിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.

റായ്ഗഡിലെ റിസോര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്നു വിനോദ് കുമാര്‍. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. സമീപപ്രദേശത്തെ ആദിവാസി കോളനിയിലുള്ളവരാണ് ഇവര്‍. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു.