തിരുവല്ല: പത്തനംതിട്ടയിൽ ബൈക്ക് അപകടത്തിൽ രണ്ടു മരണം. തിരുവല്ല കച്ചേരിപ്പടിയിലാണ് അപകടം. കറ്റോട് സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണൻ(25), ആസിഫ് അർഷാദ്(24) എന്നിവരാണ് മരിച്ചത്.
പുലർച്ചെ മൂന്നിനാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുവല്ല സ്വദേശി അരുൺ(25) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ നില ഗുരുതരമാണെന്നാണു വിവരം