പത്തുമിനിറ്റില്‍ കൊറോണ കണ്ടെത്തുന്ന ഉപകരണം വ്യാഴാഴ്​ച കുവൈത്തിലെത്തും

പത്തുമിനിറ്റില്‍ കൊറോണ കണ്ടെത്തുന്ന ഉപകരണം വ്യാഴാഴ്​ച കുവൈത്തിലെത്തും

0 650

പത്തുമിനിറ്റില്‍ കൊറോണ കണ്ടെത്തുന്ന ഉപകരണം വ്യാഴാഴ്​ച കുവൈത്തിലെത്തും

 

കുവൈത്ത്​ സിറ്റി: പത്തുമിനിറ്റ്​ കൊണ്ട്​ മനുഷ്യരിലെ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തുന്ന ഉപകരണം കുവൈത്ത്​ ഇറക്കുമതി ചെയ്യുന്നു.

ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന്​ നിയന്ത്രണ വിഭാഗം അസിസ്​റ്റന്‍റ്​ അണ്ടര്‍ സെക്രട്ടറി ഡോ. അബ്​ദുല്ല അല്‍ ബദര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം. അടുത്ത വ്യാഴാഴ്​ച ഇത്​ രാജ്യത്തെത്തും. ഞായറാഴ്​ച മുതല്‍​ ഉപയോഗിച്ചുതുടങ്ങും.

വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പത്തുമിനിറ്റിനുള്ളില്‍ ഫലം അറിയുന്ന ഉപകരണം​ ഉപയോഗിക്കുമെന്ന്​ ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്​തമാക്കിയിരുന്നു. വിരല്‍ വലിപ്പത്തിലുള്ള ഉപകരണം എത്ര എണ്ണമാണ്​ എത്തിക്കുന്നതെന്ന്​ അധികൃതര്‍ വ്യക്​തമാക്കിയിട്ടില്ല. നിരവധി പേരുടെ വൈറസ്​ പരിശോധന പെ​െട്ടന്ന്​ പൂര്‍ത്തിയാക്കാന്‍ പുതിയ ഉപകരണത്തി​​െന്‍റ വരവോടെ കഴിയുമെന്നാണ്​ പ്രതീക്ഷ.