അടയ്ക്കാത്തോട് ടൗണിൽ ‘ഫ്രണ്ട്സ് മെഡിക്കൽസ്’ ഉദ്ഘാടനം നടത്തി

0 1,326

അടക്കാത്തോട്: കുടിയേറ്റ മേഖലയായ അടയ്ക്കാത്തോടിൻ്റെ അഭിലാഷ സാക്ഷാത്കാരമായി ഫ്രണ്ട്സ് മെഡിക്കൽസിൻ്റെ ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി അനീഷ് നിർവഹിച്ചു .കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലേക്കൂറ്റ്, ജനപ്രതിനിധികളായ തോമസ് പുളിക്കക്കണ്ടം, സജീവൻ പാലുമ്മി,ഫാ. എൽദോ കുര്യാക്കോസ്, ഉസ്താദ് സിയാസ് യമാനി, ഡോ.അനുഷ വർഗീസ്,അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി സന്തോഷ് മണ്ണാർകുളം, പ്രസിഡൻറ് സൈമൺ മേലേക്കൂറ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് സെക്രട്ടറി സൈദ് കുട്ടി വെട്ടുകല്ല് കുഴിയിൽ ,സി പി എം ലോക്കൽ സെക്രട്ടറി ജോർജ്കുട്ടി കുപ്പക്കാട്ട്, ജോയി വേളുപുഴ തുടങ്ങി സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.നൈനാൻ പി ഐ പുളിക്കൽ സ്വാഗതവും ,ജോൺ മാത്യു നന്ദിയും പറഞ്ഞു.