കണിച്ചാര്‍ പഞ്ചായത്തിലെ ആദിവാസി വയോധികര്‍ക്കുള്ള കട്ടില്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം

0 563

കണിച്ചാര്‍: പട്ടിക ജാതി പട്ടിക വര്‍ഗ വികസന ഫണ്ട് ഉപയോഗിച്ച് കണിച്ചാർ പഞ്ചായത്തിലെ ആദിവാസി വയോധികര്‍ക്കുള്ള കട്ടില്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. കണിച്ചാര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ ജോജന്‍ എടത്താഴെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജിമ്മി അബ്രഹാം, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.കെ നിഷ എന്നിവർ സംസാരിച്ചു. 4,158 രൂപ വിലയുള്ള 37 കട്ടിലുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്.