പളളികളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ക്രൈസ്തവ സഭകള്‍

പളളികളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ക്രൈസ്തവ സഭകള്‍

0 856

പളളികളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ക്രൈസ്തവ സഭകള്‍

 

 

കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ക്രൈസ്തവ സഭകള്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അതേപോലെ അനുസരിക്കണമെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച്‌ ഓര്‍ത്തഡോക്‌സ് സഭ പളളികളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുസമ്മേളനങ്ങളും സണ്‍ഡേ സ്‌കൂളുകളും ഒഴിവാക്കും. കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നത് ഒഴിവാക്കി പകരം വണങ്ങുന്ന രീതി പിന്തുടരണമെന്നും ഓര്‍ത്തഡോക്‌സ് സഭ അഭ്യര്‍ത്ഥിച്ചു. ശവസംസ്‌കാരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്നതാണ് ഓര്‍ത്തഡോക്‌സ് സഭയുടെ മറ്റൊരു നിര്‍ദേശം.
മാര്‍ച്ച്‌ 31 വരെ എല്ലാ ഇടവകകളിലും ആഘോഷങ്ങള്‍, കണ്‍വെന്‍ഷനുകള്‍, ധ്യാനങ്ങള്‍, ഊട്ടുനേര്‍ച്ച, മതപഠനക്ലാസുകള്‍ തുടങ്ങിയവ ഒഴിവാക്കേണ്ടതാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. ദേവാലയങ്ങളില്‍ കുര്‍ബാനയര്‍പ്പണം മാത്രം നടത്തിയാല്‍ മതിയാകും. ശവസംസ്‌കാര ചടങ്ങളുകള്‍ നടത്തുമ്ബോഴും ജനപങ്കാളിത്തം പരമാവധി കുറയ്ക്കുവാന്‍ ശ്രദ്ധിക്കണം.കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ എല്ലാ വിശ്വാസികളും കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Get real time updates directly on you device, subscribe now.