ശരീര ഭാരം കുറയ്ക്കാൻ ഈ നട്സുകളും വിത്തുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

0 140

ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനൊപ്പം മറ്റു ചിലത് ഉൾപ്പെടുത്തുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പോഷകങ്ങളിലൊന്നാണ് പ്രോട്ടീൻ. മുട്ട, മാംസം, പയർ, ചെറുപയർ തുടങ്ങിയ വിവിധ ഭക്ഷണങ്ങളിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിനൊപ്പം, നട്സുകൾ, വിത്തുകൾ എന്നിവ മികച്ച ഓപ്ഷനുകളാണ്. ഇവ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന മികച്ച ലഘുഭക്ഷണങ്ങളാണ്.

പലവിധത്തിലുള്ള നട്സുകളും വിത്തുകളും വിപണിയിൽ ലഭ്യമാണ്. ശരീര ഭാരം കുറയ്ക്കാനുള്ള ഡയറ്റിൽ ഇവയിൽ ഏതൊക്കെയാണ് ഉൾപ്പെടുത്തേണ്ടതെന്ന സംശയം ചിലർക്കെങ്കിലുമുണ്ട്. ഇനി അതോർത്ത് വിഷമിക്കേണ്ട. ഇനി പറയുന്ന നട്സുകളും വിത്തുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

  1. വാൽനട്ട്

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് വാൽനട്ട്. ദഹനം സുഗമമാക്കാൻ സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, വിറ്റാമിൻ 6, ഫോളേറ്റ് എന്നിവയും ഇവയിൽ ധാരാളമുണ്ട്.

  1. ചണവിത്ത്

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) നൽകിയ ഡാറ്റ അനുസരിച്ച്, 100 ഗ്രാം ചണവിത്തിൽ 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വ്യത്യസ്ത അമിനോ ആസിഡുകളാൽ സമ്പുഷ്ടമായ ഇവ സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടമായി കണക്കാക്കപ്പെടുന്നു. എല്ലാ ദിവസവും ചണ വിത്തുകൾ കഴിക്കാവുന്നതാണ്.

  1. ബദാം

ഇന്ത്യക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന നട്സുകളിൽ ഒന്നാണ് ബദാം. തലച്ചോറിന്റെ ആരോഗ്യം, ഹൃദയാരോഗ്യം, ചർമ്മത്തിന്റെ ആരോഗ്യം എന്നിവയുൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ മികച്ചതാണ് ബദാം. പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ബദാം. സംതൃപ്തി നൽകുന്ന അവ വിശപ്പിനെ അകറ്റി നിർത്തുന്നു.

  1. സൂര്യകാന്തി വിത്തുകൾ

പേശികളെ വളർത്തുന്ന പ്രോട്ടീനുകളാൽ സമ്പന്നമായതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഭക്ഷണമാണ് സൂര്യകാന്തി വിത്തുകൾ. 100 ഗ്രാം സൂര്യകാന്തി വിത്തുകൾ 21 ഗ്രാം (യുഎസ്ഡിഎ പ്രകാരം) പ്രോട്ടീൻ നൽകുന്നു.

  1. ഹെംപ് വിത്തുകൾ

ഡികെ പബ്ലിഷിങ് ഹൗസിന്റെ പുസ്തകമായ ‘ഹീലിങ് ഫുഡ്‌സ്’ പ്രകാരം ആരോഗ്യകരമായ കൊഴുപ്പുകളായ ഒമേഗ -3, 6, 9 ഫാറ്റി ആസിഡുകൾ ഹെംപ് വിത്തുകൾ നൽകുന്നു, ഇത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് മികച്ചതാണ്. പ്രോട്ടീനുകളുടെയും നാരുകളുടെയും ഉയർന്ന ഉള്ളടക്കം കാരണം, ഹെംപ് വിത്തുകൾ ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഭക്ഷണമാണ്.