ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

0 310

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9304പേർക്ക്
രാജ്യത്ത് ആശങ്ക പടർത്തി കോവിഡ് വ്യാപനം. ഒറ്റ ദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം രാജ്യത്താദ്യമായി 9000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9304 പേർക്കാണ്. ഇതോടെ രാജ്യത്ത് ആകെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം
2, 16, 919 ആയി. 24 മണിക്കൂറിനിടെ 260 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് ആകെ മരണസംഖ്യ 6075 ആയി. 1, 06, 737 പേർ രോഗ മുക്തരായി.