ഇന്ത്യയില്‍ രോഗികളുടെ എണ്ണം 14,000 കടന്നതായി ഐസിഎംആർ; പുതിയ 1443 സാമ്പിളുകൾ പോസിറ്റീവ്

0 471

ഏപ്രിൽ 17ന് രാത്രി 9 വരെ 31,083 സാമ്പിളുകൾ പരിശോധിച്ചതിൽ 1443 സാമ്പിളുകൾ കൊവ‍ിഡ് പോസിറ്റീവായതായാണ് ഐസിഎംആർ പറയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം വൈകിട്ട് അ‌‌ഞ്ച് മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയനുസരിച്ച് . 452 പേരാണ് രാജ്യത്ത് മരിച്ചത്.

ദില്ലി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനാലായിരം കടന്നതായി ഐസിഎംആർ. ഇന്ന് മാത്രം 1443 സാമ്പിളുകൾ പോസിറ്റീവായി. രാജ്യത്ത് ഇത് വരെ 3,18,449 വ്യക്തികളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 14,098 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുറത്ത് വിട്ട കണക്ക്. ഏപ്രിൽ 17ന് രാത്രി 9 വരെ 31,083 സാമ്പിളുകൾ പരിശോധിച്ചതിൽ 1443 സാമ്പിളുകൾ കൊവ‍ിഡ് പോസിറ്റീവായതായാണ് ഐസിഎംആർ പറയുന്നത്.

രാജ്യത്ത് എറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3205 ആയിട്ടുണ്ട്. ഇത് വരെ 194 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മുംബൈയിൽ വൈകിട്ട് വരെയുള്ള കണക്കിൽ 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 5 പേർ രോഗം ബാധിച്ച് ഇവിടെ മാത്രം മരിച്ചു. മുംബൈയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2120 ആയി. 121 പേരാണ് ഇത് വരെ മരിച്ചത്.

ദില്ലിയിൽ 1640 പേർക്ക് രോഗം ബാധിച്ചതായാണ് ഒടുവിൽ ലഭിച്ച കണക്ക്. തമിഴ്നാട്ടിൽ 1267 പേർക്ക് രോഗം ബാധിച്ചു, മധ്യപ്രദേശിൽ 1308, രാജസ്ഥാനിൽ 1131, എന്നിങ്ങനെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്ക്. 1749 പേര്‍ രാജ്യത്താകെ രോഗവിമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വൈകിട്ട് അ‌‌ഞ്ച് മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ പറയുന്നത്. 452 പേരാണ് ഈ പട്ടികയനുസരിച്ച് രാജ്യത്ത് മരിച്ചത്.