ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത് തന്റെ ശരീരം നടി കസ്തുരി.

0 1,354

ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത് തന്റെ ശരീരം നടി കസ്തുരി.

തെന്നിന്ത്യന്‍ താരം കസ്തൂരി സിനിമാ രംഗത്ത് തനിക്കു നേരിടേണ്ടി വന്നിട്ടുള്ള ചൂഷണങ്ങളെക്കുറിച്ച്‌ കസ്തൂരി വെളിപ്പെടുത്തി .

സിനിമാ മേഖലയില്‍ നായികമാര്‍ പലപ്പോഴും ചൂഷണങ്ങള്‍ക്ക് വിധേയരാകാരുണ്ട്. അത്തരത്തില്‍ പല വെളിപ്പെടുത്തലും നടിമാര്‍ നടത്തിയത് ഒരുകാലത്ത് ചര്‍ച്ചയായിരുന്നു. അതിന്റെ തുടര്‍ച്ചയായി കസ്തൂരിയും ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ് തനിക്കു മോശം സമീപനം ഉണ്ടായത്. തന്നോട് ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത് തന്റെ ശരീരമാണെന്നും കസ്തൂരി വെളിപ്പെടുത്തിയിരുന്നു. ഗുരു ദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറഞ്ഞിരുന്നു. ആദ്യമൊന്നും എനിക്കു അദ്ദേഹം ഉദ്ദേശിച്ചകാര്യം മനസ്സിലായിരുന്നില്ല . എന്നാല്‍ തനിക്ക് കാര്യം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി തന്നെ താന്‍ കൊടുത്തെന്നും പിന്നീട് തന്നോട് സംസാരിച്ചിട്ടേയില്ലെന്നും കസ്തൂരി വ്യക്തമാക്കി. ഇത് കൂടാതെ തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു വ്യക്തിയുടെ ഭാഗത്തു നിന്നുണ്ടായ ദുരനുഭവവും താരം വെളിപ്പെടുത്തിയിരുന്നു

തനിക്കു ഒരുപാട് മോഹന വാഗ്ദാനങ്ങള്‍ നല്‍കി തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച നിര്‍മ്മാതാവിനെക്കുറിച്ചു പങ്കുവച്ച നടി അയാളുടെ പ്രായത്തെയോര്‍ത്ത് കൂടുതലൊ ന്നും തനിക്കു പറയാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ തങ്ങളുടെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് നമ്മുടെ സിനിമാമേഖ ലയുടെ ശാപമെന്നും കസ്തൂരി അഭിപ്രായപ്പെട്ടു.