കോളിത്തട്ട് : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോളിത്തട്ട് സെൻറ്. ജോൺസ് എ.എൽ.പി സ്കൂളിൽ പതാക ഉയർത്തലും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.വാർഡ് മെമ്പർ ഇന്ദിരാ പുരുഷോത്തമൻ പതാക ഉയർത്തി,കോളിത്തട്ട് സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജോബിൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.പ്രധാന അധ്യാപകൻ അബ്രഹാം മാത്യു,എം അശ്വതി,ടിനുമോൾ ബെന്നി,ടോണിയ ജോമോൻ , ബെന്നറ്റ് കെ ബാബു തുടങ്ങിയവർ സംസാരിച്ചു.