ഇ​ന്ധ​ന​വി​ല വീ​ണ്ടും കു​റ​ഞ്ഞു

0 171

 

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 22 പൈ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 21 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച പെ​ട്രോ​ളി​ന് 16 പൈ​സ​യും ഡീ​സ​ലി​ന് ര​ണ്ടു​പൈ​സ​യും കു​റ​ഞ്ഞി​രു​ന്നു.

കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ത്തെ വി​ല 73 രൂ​പ 64 പൈ​സ​യാ​ണ്. ഡീ​സ​ല്‍ വി​ല 67 രൂ​പ 78 പൈ​സ​യും. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല 74 രൂ​പ 95 പൈ​സ​യാ​ണ്. ഡീ​സ​ല്‍ വി​ല 69 രൂ​പ 09 പൈ​സ​യും.

കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല യ​ഥാ​ക്ര​മം 73 രൂ​പ 96 പൈ​സ​യും, 68 രൂ​പ 10 പൈ​സ​യു​മാ​ണ്. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 44 പൈ​സ​യാ​ണ് കു​റ​ഞ്ഞ​ത്. ആ​ഗോ​ള വി​പ​ണി​യി​ലെ വ്യ​തി​യാ​ന​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ച്ച​ത്.

Get real time updates directly on you device, subscribe now.