ഇന്ത്യയിലെ ആദ്യ വാണിജ്യ എല്‍എന്‍ജി ബസ് കൊച്ചിയില്‍

0 132

 

 

കൊച്ചി: എല്‍എന്‍ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്ലാ​ഗ് ഓഫ് ചെയ്തു. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ വൈപ്പിന്‍ എംഎല്‍എ എസ്. ശര്‍മ്മ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ ഉണ്ടാകുന്ന ചരിത്രപരമായ മാറ്റത്തിനാണ് ഇതിലൂടെ തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു.

അന്തരീക്ഷ മലിനീകരണം തടയാനും ചെലവ് കുറയ്ക്കാനും എല്‍എന്‍ജി ബസുകളിലൂടെ സാധിക്കും. വര്‍ഷങ്ങളായി ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നത് പെട്രോള്‍, ഡീസല്‍ എന്നിവയിലൂടെയാണ്. ഇതിലൂടെ അപകടകരമായി മലിനീകരണം ഉണ്ടാകുന്നുവെന്നത് ജനങ്ങള്‍ അംഗീകരിച്ച്‌ തുടങ്ങി.
ഇതിനെതിരെ സിഎന്‍ജി, എല്‍എന്‍ജി എന്നിവ ജനകീയമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനാല്‍ത്തന്നെ ഇ-ഓട്ടോ പോലുള്ള ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. എല്‍എന്‍ജി ഉപയോഗിച്ചുള്ള ബസ് പോലുള്ള വലിയ വാഹനങ്ങള്‍ വാങ്ങുമ്ബോള്‍ ഉടമസ്ഥര്‍ക്ക് പാക്കേജുകളോ ഡിസ്‌കൗണ്ടുകളോ കൊടുക്കാന്‍ കഴിയുമോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു

Get real time updates directly on you device, subscribe now.