‘മതേതരത്വമാണ് ഇന്ത്യ,ഭീകരതയാണ് ആർ.എസ്.എസ്’-എസ്ഡിപിഐ നാദാപുരം മണ്ഡലം വാഹന പ്രചാരണ ജാഥ തുടക്കം കുറിച്ചു .

0 1,221

 

നാദാപുരം : മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആർ.എസ്. എസ്.എന്ന മുദ്രവാക്യമുയർത്തി എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി ഫിബ്രവരി 7,8 തിയ്യതികളിലായി നടത്തുന്ന മണ്ഡലം തല വാഹന പ്രചാരണ അടുക്കത് ജില്ലാ വൈ.പ്രസിഡന്റ് വാഹിദ് ചെറുവറ്റ ഉദ്ഘാടനം ചെയ്തു കൊണ്ട് ജാഥ ക്യാപ്റ്റൻ സി.കെ അബ്ദുൽ റഹീം മാസ്റ്റർക്ക് പതാക കൈമാറി. ജാഥ കൊർഡിനേറ്റർ വി.ബഷീർ ചീകോന്ന്, അസീസ് വാണിമേൽ, സി.വി അഷ്‌റഫ്‌ തുടങിയവർ നേതൃത്വം നൽകി.

തൊട്ടില് പാലം, ദേവർകോവിൽ, തളീക്കര, കായക്കോടി, നരിപറ്റ, പുതുക്കയം, വെള്ളിയോട് തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിൽ അഡ്വ.ഇ.കെ മുഹമ്മദലി, ഒ ഹമീദലി, പിടി കുട്ട്യാലി, വി ബഷീർ എന്നിവർ സംസാരിച്ചു. ഭൂമിവാതുക്കലിൽ നടന്ന സമാപന പൊതു സമ്മേളനത്തിൽ ജില്ല വൈ.പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി പ്രഭാഷണം നടത്തി.