ചൈന മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണിതെന്ന് ഇന്ത്യ

0 587

ചൈന മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണിതെന്ന് ഇന്ത്യ

ചൈന മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് ഗൽവാൻ താഴ്വരയിൽ നടന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 20 ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടമായ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ തമ്മിൽ ബുധനാഴ്ച നടന്ന ടെലിഫോൺ ചർച്ചയ്ക്ക് പിന്നാലെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതിർത്തിയിൽ സംഘർഷം തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. ഇക്കാര്യം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയെ ടെലിഫോണിലൂടെ അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യഥാർഥ നിയന്ത്രണരേഖയിൽ മാറ്റം വരുത്തരുതെന്ന ധാരണ ചൈന ലംഘിച്ചെന്നും ഇത് ചൈന മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ള ആക്രമണമാണെന്നും ഇന്ത്യ ആരോപിച്ചു.