ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനവും റദ്ദാക്കി

0 388

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനവും റദ്ദാക്കി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനം റദ്ധാക്കിയതിന് പിന്നാലെ ഇന്ത്യയുടെ സിംബാബ്‌വെയുമായുള്ള പര്യടനവും റദ്ധാക്കി ബി.സി.സി.ഐ. ഓഗസ്റ്റ് 22 മുതല്‍ തുടങ്ങേണ്ടിയിരുന്ന മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്ബരയാണ് ഇന്ത്യ റദ്ധാക്കിയത്.

ബി.സി.സി.ഐ ഇന്ന് ഇറക്കിയ പത്രകുറിപ്പിലൂടെയാണ് പരമ്ബര റദ്ധാക്കിയ വിവരം അറിയിച്ചത്. അതെ സമയം റദ്ധാക്കിയ പരമ്ബര ഭാവിയില്‍ മറ്റൊരു സമയത്ത് നടക്കുമോ എന്ന കാര്യത്തില്‍ ബി.സി.സി.ഐ വ്യക്തത വരുത്തിയിട്ടില്ല. കൂടാതെ കൊറോണ വൈറസ് ബാധയുടെ നിയന്ത്രണങ്ങള്‍ മാറിയതിന് ശേഷമാവും ബി.സി.സി.ഐയുമായി കരാറുള്ള താരങ്ങളെ ഉള്‍പ്പെടുത്തി പരിശീലന ക്യാമ്ബ് ആരംഭിക്കുകയെന്നും പത്രക്കുറിപ്പില്‍ ബി.സി.സി.ഐ വ്യക്തമാക്കി.

നേരത്തെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടക്കേണ്ട മൂന്ന് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളും അടങ്ങിയ പരമ്ബര ഇന്ത്യ റദ്ധാക്കിയിരുന്നു. ഈ മാസം ജൂണ്‍ 24നായിരുന്നു പരമ്ബര തുടങ്ങേണ്ടിയിരുന്നത്.