ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുള്ള ട്വിറ്റർ സന്ദേശം പങ്കുവെച്ച ശശി തരൂർ എംപിയുടെ നടപടിയെ വിമർശിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കുവൈത്തി അഭിഭാഷകൻ നടത്തിയ ട്വീറ്റ് ശശി തരൂർ റീട്വീറ്റ് ചെയ്തതിനെയാണ് അംബാസഡർ സിബി ജോർജ് വിമർശിച്ചത്. ഇന്ത്യാവിരുദ്ധ നടപടികളുടെ പേരിൽ പാകിസ്താന്റെ ‘അംബാസഡർ ഓഫ് പീസ്’ പുരസ്‌കാരം ലഭിച്ച വ്യക്തിയുടെ ട്വീറ്റ് ഒരു ഇന്ത്യൻ പാർലമെന്റ് അംഗം ഏറ്റുപിടിച്ചത് സങ്കടകരമാണെന്നും ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ഇന്ത്യൻ അംബാസഡർ ട്വീറ്റ് ചെയ്തു.