കാര്‍ഷിക ഭൂമിയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണണം – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്

0 742

കാര്‍ഷിക ഭൂമിയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണണം – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്

 

കല്‍പ്പറ്റ: കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും, എസ്റ്റേറ്റ് അധികൃതര്‍ സ്ഥലം വിട്ടുനല്‍കാത്തതിനാലും, കരാറുകാരന്റെ അലംഭാവംമൂലവും പ്രവൃത്തി നിലച്ച മേപ്പാടി ചൂരല്‍മല റോഡ് പണി ഉടന്‍ പുനരാരംഭിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി വര്‍ക്കിംങ്ങ് പ്രസിഡന്റ് അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, കെ.എല്‍.പൗലോസ്, ടി.ജെ.ഐസക്ക്, വി.എ.മജീദ്, എം.എ.ജോസഫ്, കെ.വി.പോക്കര്‍ ഹാജി, ബിനു തോമസ്,വിജയമ്മ ടീച്ചര്‍, ഒ.വി.അപ്പച്ചന്‍, പി.കെ.അബ്ദുറഹിമാന്‍, നജീബ് കരണി, പോള്‍സന്‍ കൂവക്കല്‍, എന്‍.സി. കൃഷ്ണകുമാര്‍ , ശോഭനകുമാരി,മാണി ഫ്രാന്‍സിസ്, പി.ഇ.ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു