ഇന്ത്യൻ സ്വച്ഛത ലീഗ് 2.O ശുചിത്വ ക്യാമ്പയിൻ: വരയുത്സവം സംഘടിപ്പിച്ചു

0 60

 

ഇരിട്ടി: ഇരിട്ടി നഗരസഭ ഇന്ത്യൻ സ്വച്ഛത ലീഗ് 2.O ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി ഇരിട്ടിയിൽ വരയുത്സവം ”വാൾ പെയിൻ്റ്” സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരി വിദ്യ സുന്ദർ പരിപാടി ഉത്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർമാരായ അബ്ദുൾ റഷീദ്, കെ. നന്ദനൻ, എ.കെ.ഷൈജു, കെ.ഇന്ദുമതി, കെ.മുരളിധരൻ, സമിർ പുന്നാട്, മുൻസിപ്പൽ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ക്ളീൻസിറ്റി മാനേജർ കെ.വി. രാജിവൻ എന്നിവർ സംസാരിച്ചു.

ചിത്രകാരൻമാരായ രതീശൻ ഗായത്രി, അനൂപ് അനുദീപം, ജിജി, റിയ രാജീവൻ, ഷിബു നിറം, ജോസഫ് വർണ്ണം, അഖിൽ, ജോർജ്, എൻ.എം. രത്നാകരൻ, ആദി ദേവ്, റിയ രാജീവൻ, പ്രശാന്ത്, വിനോദ് തുടങ്ങിയ ഇരുപതോളം ചിത്രകാരൻമാർ വരയുത്സവത്തിൽ പങ്കുചേർന്നു.