ഇന്ത്യയുടെ നമസ്തേ ഏറ്റെടുത്ത് വിദേശ രാഷ്ട്രത്തലവന്മാര്
ഇന്ത്യയുടെ നമസ്തേ ഏറ്റെടുത്ത് വിദേശ രാഷ്ട്രത്തലവന്മാര്
ഇന്ത്യയുടെ നമസ്തേ ഏറ്റെടുത്ത് വിദേശ രാഷ്ട്രത്തലവന്മാര്
വാഷിംഗ്ടണ്‍: കൊറോണ വൈറസ് കാലത്ത് ഇന്ത്യയുടെ “നമസ്തേ’ ഏറ്റെടുത്ത് വിദേശ രാഷ്ട്രത്തലവന്മാര്. വാഷിംഗ്ടണില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഹസ്തദാനം ഒഴിവാക്കി നേതാക്കള്‍ നമസ്തേ പറഞ്ഞത്. പരസ്പരം എങ്ങനെ അഭിവാദ്യം ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇത്.
ഇന്ത്യയില്‍നിന്ന് താന്‍ അടുത്തിടെയാണ് മടങ്ങിവന്നത്. അവിടെ ആരുമായും താന്‍ ഹസ്തദാനം നടത്തിയില്ല. അവിടെ ഇതുപോലെയാണ് അഭിവാദ്യം ചെയ്തതെന്നും ട്രംപ് പറഞ്ഞു. ഇത് ചിലപ്പോള്‍ നിങ്ങള്‍ക്ക് മര്യാദയില്ലാത്തതെന്ന് തോന്നാം. എന്നാല്‍ ചില ആഴ്ചകളിലെങ്കിലും ഇങ്ങനെ തുടര്‍ന്നേപറ്റു-വര്ദാക്കര് പറഞ്ഞു.