ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

0 386

 

പെരിന്തല്‍മണ്ണ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. താമരശ്ശേരി ഓമശ്ശേരി മേലേതലക്കല്‍ അര്‍ഷാദ്(20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം രണ്ടിന് രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ നിന്നും വിളിച്ചിറക്കി നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവാവിനെ പെരിന്തല്‍മണ്ണ സി.ഐ. ഐ. ഗിരീഷ്‌കുമാര്‍ അറസ്റ്റുചെയ്തത്. അരീക്കോട് ടൗണില്‍ നിന്നും വെള്ളിയാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത യുവാവിനെ പെരിന്തല്‍മണ്ണയിലെത്തിച്ച്‌ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.