സംസ്ഥാനത്ത് ഇന്റര്‍നെറ്റിന് സ്പീഡ് കൂടും; ക്ഷമത 40 ശതമാനം വര്‍ധിപ്പിക്കാന്‍ ധാരണ

0 211

സംസ്ഥാനത്ത് ഇന്റര്‍നെറ്റിന് സ്പീഡ് കൂടും; ക്ഷമത 40 ശതമാനം വര്‍ധിപ്പിക്കാന്‍ ധാരണ

തിരുവനന്തപുരം: കൊവിഡ് 19നെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ക്ഷമത വര്‍ധിക്കുമെന്ന് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സര്‍വീസ് പ്രൊവൈഡര്‍മാരുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

സംസ്ഥാനത്ത് നെറ്റ് വര്‍ക്ക് കപ്പാസിറ്റി നാല്‍പ്പതു ശതമാനം വര്‍ധിപ്പിക്കും. ഇതോടെ നെറ്റ് വേഗം വര്‍ധിക്കും. കൊറോണ പടരുന്ന സാഹചര്യത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്ന ഐടി ജീവനക്കാര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിക്കേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ക്കും ഇത് അനുഗ്രഹമാവുമെന്ന് മന്ത്രി പറഞ്ഞു.

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ക്ഷമത വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങള്‍ കൂടുതലായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന ദിനങ്ങളാണ് വരുന്നത്. ഇതു കണക്കിലെടുത്ത് ബാന്‍ഡ് വിഡ്ത്ത് വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.