എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്കുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തും.
ടെക്‌നിക്കൽ സപ്പോർട്ട്: യോഗ്യത-ബിഇ/ബിടെക്/എംടെക്/എംസിഎ/ബിസിഎ/ബിഎസ്‌സി സിഎസ്/എംസിഎ ആൻഡ് എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്. ഓഫീസ് അഡ്മിൻ, ടെലി മാർക്കറ്റിംഗ് (വനിത), ഗ്രോത്ത് ഓഫീസർ, ഏരിയ ഗ്രോത്ത് മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ് (പുരുഷൻ).
ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് ഹാജരാക്കി ഇന്റർവ്യൂവിനു പങ്കെടുക്കാം: ഫോൺ : 0497 2707610, 6282942066.