ഐ.പി.എല്‍ റദ്ദാക്കാതെ ബി.സി.സി.ഐ, പുതിയ തിയതിയെ കുറിച്ച്‌ ബി.സി.സി.ഐ പറയുന്നത് ഇങ്ങനെ

0 323

ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. ഇതോടെ ഏപ്രില്‍ 15ന് തുടങ്ങേണ്ട ഐപിഎല്‍ അനിശ്ചിത കാലത്തേയ്ക്ക് മാറ്റിവെച്ചതായി ബിസിസിഐ അറിയിച്ചു.

 

ഇത് രണ്ടാം തവണയാണ് ഐപിഎല്‍ മാറ്റിവെയ്ക്കുന്നത്. നേരത്തെ മാര്‍ച്ച്‌ 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്കു കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് മാറ്റി. എന്നാല്‍ ഈ സമയത്തും തുടങ്ങാനാകാതെ വന്നപ്പോഴാണ് ഐപിഎല്‍ നീട്ടിവെക്കുന്നതായി ബിസിസിഐ വക്താക്കള്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

 

ലോക്ക്ഡൗണ്‍ രണ്ടാം ഘട്ടം അവസാനിക്കാതെ ഐപിഎല്ലിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യില്ലെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ഐപിഎല്‍ 13ാം സീസണ്‍ റദ്ദാക്കാന്‍ ഇതുവരെ ബിസിസിഐ തയ്യാറായിട്ടില്ല. കോവിഡ് വ്യാപനം ഏതെങ്കിലും തരത്തില്‍ കുറയുകയാണങ്കില്‍ അപ്പോള്‍ ഐപിഎല്ലിനെ കുറിച്ച്‌ ആലോചിക്കാമെന്നാണ് ബിസിസിഐ കരുതുന്നത്.

 

ഐപിഎല്ലിനെ കുറിച്ച്‌ ഇനി ചിന്തിക്കേണ്ടില്ലെന്ന് നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലോകത്ത് എവിടെയും ഒരു കായിക മല്‍സരവും നടത്താന്‍ സാധിക്കുന്ന അവസ്ഥയല്ലയുള്ളത്. പുരോഗതി ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഗാംഗുലി പറയുന്നു.