ഐപിഎലില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളര്‍ ആരെന്ന് വെളിപ്പെടുത്തി സഞ്ജു

0 538

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തനായ കളിക്കാരനാണ് മലയാളി സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. ദ്രാവിഡിന്റെ ശിക്ഷണത്തില്‍ മിന്നുന്ന ഫോമിലാണ് താരം. ഐപിഎലില്‍ പല ബൗളര്‍മാരെയും നിഷ്പ്രയാസം അതിര്‍ത്തികള്‍ കടത്തുന്ന താരം ഇപ്പോള്‍ തന്നെ ലീഗില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളര്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തോടായിരുന്നു സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. ഐപിഎല്ലില്‍ നേരിടേണ്ടിവന്ന ഏറ്റവും അപകടകാരിയായ ബൗളറായി സഞ്ജു ചൂണ്ടിക്കാട്ടുന്നത് വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ സുനില്‍നരൈനെയാണ്. അദ്ദേഹത്തിനെതിരെ ഐപിഎല്ലില്‍ നന്നായി ബാറ്റ് ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ ബൗളിംഗ് വളരെ മികച്ചതാണെന്നും സഞ്ജു പറഞ്ഞു.