ഐപിഎല്ലി ലിനെക്കാള്‍ മികച്ചത് പിഎസ്‌എല്‍ : പാകിസ്ഥാന്‍ താരം വസീം അക്രം

0 447

ഐപിഎല്ലി ലിനെക്കാള്‍ മികച്ചത് പിഎസ്‌എല്‍ : പാകിസ്ഥാന്‍ താരം വസീം അക്രം

കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഐ പി എല്‍ ലിനെക്കാള്‍ മികച്ച ബൗളിങ് കാണാന്‍ സാധിക്കുന്നത് പാകിസ്താന്‍ സൂപ്പര്‍ ലീഗിലാണെന്ന് മുന്‍ പാകിസ്താന്‍ ഇതിഹാസ പേസര്‍ വസീം അക്രം. അഞ്ച് വര്‍ഷത്തോളമായി ഞാന്‍ പിഎസ്‌എല്ലിന്റെ ഭാഗമാണ്. വിദേശതാരങ്ങളോട് ഞാന്‍ സംസാരിച്ചതിന്റെ ഭാഗമായി അവര്‍ പറഞ്ഞത് ഐപിഎല്ലിനേക്കാള്‍ പിഎസ്‌എല്ലിലെ ബൗളിങ്ങാണ് മികച്ചതെന്നാണ്.ഒരു യുട്യൂബ് ചാനലിലൂടെയാണ് അക്രം അഭിപ്രായം രേഖപ്പെടുത്തിയത്. ഐപിഎല്ലില്‍ എല്ലാ ടീമിലും ഒരു ബൗളറെ മാത്രമാണ് കൂടുതലായി ആശ്രയിക്കുന്നത്. എന്നാല്‍ പിഎസ്‌എല്ലിലെ ബൗളര്‍മാര്‍ അങ്ങനെയല്ലെന്നാണ് വിദേശ താരങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും അക്രം പറയുന്നു.