ഐപിഎല്‍ സെപ്റ്റംബറില്‍ നടത്താന്‍ ബിസിസിഐ

0 411

കോവിഡ് ഭീതിയില്‍ വച്ച ഈ വര്‍ഷത്തെ ഐപിഎല്‍ നടത്തുവാനുള്ള ശ്രമങ്ങളുമായി ബിസിസിഐ. സെപ്റ്റംബര്‍ 26ന് തുടങ്ങി നവംബര്‍ 8ന് തീരുന്ന തരത്തില്‍ ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള ശ്രമങ്ങളാണ് ബിസിസിഐ നടത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

എന്നാല്‍ ഈ തീയ്യതികളില്‍ ബിസിസിഐ നേരിയ വെല്ലുവിളികളും നേരിടുന്നുണ്ട്. ഒക്ടോബര്‍-നവംബറില്‍ ഓസ്‌ട്രേലിയയില്‍ വച്ചു നടക്കുന്ന ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ മാത്രമേ ഈ തിയതിയില്‍ ഐപിഎല്‍ നടത്താന്‍ സാധ്യക്കുകയുള്ളു. അതേസമയം ഓസിസ് ടൂര്‍മെന്റ് നടത്തുന്നതില്‍ നിന്നും പിന്മാറിയതായും വിവരങ്ങള്‍ ഉണ്ട്. കോവിഡ് സാഹചര്യത്തില്‍ നിമാന നിയന്ത്രണങ്ങലളും ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ കോവിജ് വര്‍ധിക്കുന്നതിനാലും ലോകകപ്പ് അസാധ്യമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞിരുന്നു.

ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസികളോടും മീഡിയ പാര്‍ട്ണര്‍മാരോടും മറ്റു ഐപിലുമായി ബന്ധപ്പെട്ടവരോടും ബിസിസിഐ സംസാരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എല്ലാ സംസ്ഥാന അസോസിയേഷനുകളോടും ഐപിഎല്‍ നടത്തിപ്പിന് തയ്യാറായി നില്‍ക്കുവാനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.