ഐരാണിക്കുളം മഹാദേവക്ഷേത്രം-IRANIKULAM MAHADEVA TEMPLE

IRANIKULAM MAHADEVA TEMPLE THRISSUR

0 440

പരശുരാമനാൽ സ്ഥാപിതമായ 108 ശിവക്ഷേത്രങ്ങളിൽ  ഒന്നായ  ഐരാണിക്കുളം മഹാദേവക്ഷേത്രം തൃശൂർ ജില്ലയിൽ  മാളയിൽ  നിന്നും  ഏകദേശം ആറുകിലോമീറ്റർ ദൂരത്തിൽ കുണ്ടൂർക്ക്  പോകുന്ന വഴിയിൽ ഐരാണിക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിൽ രണ്ട് പ്രധാനമൂർത്തികളുണ്ട്. രണ്ടും പരമശി വൻ തന്നെയാണ്. ഒന്ന് ലിംഗരൂപമാണെങ്കിൽ മറ്റേത് വിഗ്രഹരൂ പമാണെന്ന വ്യത്യാസമുണ്ട്. ശിവന് വിഗ്രഹ രൂപത്തിൽ പ്രതിഷ്ഠ അപൂർവ്വമാണെന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാ കുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

പ്രതിഷ്ഠ

ക്ഷേത്രത്തിൽ രണ്ട് പ്രധാന പ്രതിഷ്ഠകളുണ്ട്, തെക്കേടത്തപ്പനും വടക്കേടത്തപ്പനും. രണ്ടും ശിവൻ തന്നെയാണ് . കിഴക്കോ ട്ടാണ് ദർശനം.സമീപകാലത്തു നടന്ന പുനരുദ്ധാരണത്തിൽ തകർന്ന വിഗ്രഹം മാറ്റി പഞ്ചലോഹത്തിൽ പുതിയതു പ്രതിഷ്ഠിച്ചു. തെക്കേടത്തപ്പൻ സാമാന്യം വലിയ വൃത്താകൃതിയിലുള്ള രണ്ടുനില ശ്രീകോവിലിലുള്ള ശിവലിംഗ പ്രതിഷ്ഠയാണ്. വടക്കേട ത്തപ്പന്റെ ശ്രീകോവിലിൽ ശിവനും  പാർവ്വതിയും  സുബ്രഹ്മ ണ്യനും ഒരേ പീഠത്തിൽ വസിക്കുന്നു. മൂന്നും പഞ്ചലോഹ വിഗ്രഹങ്ങളാണ്. കേരളത്തിലെന്നല്ല, ഭാരതത്തിലെത്തന്നെ അപൂർവ്വമായിട്ടുള്ള വിഗ്രഹരൂപത്തിലെ ശിവപ്രതിഷ്ഠകളിൽ ഒന്നാണ് ഇത്. നിലയില്ലാത്ത ചതുരാകൃതിയിലുള്ള ശ്രീകോവിലാണ്.

ചരിത്രം

ക്ഷേത്രത്തിൽ നിന്നും ക്ഷേത്രവ്യവസ്ഥ ലംഘിക്കുന്നവർക്കുള്ള ശിക്ഷ, ക്ഷേത്രത്തിന് ദാനം കിട്ടിയ സ്വത്തുവിവരം മുതലായവ രേഖപ്പെ ടുത്തിയ ധാരാളം ശിലാ ലിഖിതങ്ങൾ  കണ്ടെത്തി യിട്ടുണ്ട് അറുപത്തിനാലു ഗ്രാമങ്ങളിൽ ഒന്നായ ഐരാണിക്കുളം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ഇത്. ചേരന്മാരുടെ ഭരണം ദുർബ്ബലമായപ്പോൾ ക്ഷേത്രഭരണം നമ്പൂതിരിമാരുടെ കയ്യിലായി. എന്നാൽ അവർ തമ്മിലുള്ള ആഭ്യന്തരകലഹം മൂത്തപ്പോൾ ഭരണകർത്താക്കളായിരുന്ന  ഇല്ലക്കാർ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് രണ്ട് പ്രതിഷ്ഠ നടത്തിയെന്നും അതിനാലാണ് ക്ഷേത്രത്തിൽ രണ്ട് ശിവപ്രതിഷ്ഠ വന്നതെന്നും പറയപ്പെടുന്നു. അവ തെക്കേടത്തപ്പനെന്നും വടക്കേടത്തപ്പനെന്നും അറിയപ്പെടുന്നു.

ഉത്സവം

ആദ്യകാലത്ത് വൃശ്ചികമാസത്തിലെ തിരുവാതിര കൊടികയറി ധനുമാസത്തിലെ തിരുവാതിര ആറാട്ടായി 28 ദിവസത്തെ  ഉത്സവ മുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. എന്നാൽ ഇന്ന് ധനുമാസത്തിലെ തിരുവാതിര ആറാട്ടായി 8 ദിവസം മാത്രമേ ഉത്സവം കൊണ്ടാടുന്നുള്ളൂ. കൊടിമരമില്ലാത്തതിനാൽ താത്കാലികമാ യി അടയ്ക്കാമരം കൊണ്ട് അത് നിർമ്മിച്ചാണ് കൊടിയേറ്റം. ഇവ കൂടാതെ കുംഭമാസത്തിലെ ശിവരാത്രി,  കന്നിമാസത്തിലെ നവരാത്രി, മേടമാസത്തിലെ വിഷുക്കണി എന്നിവയും വിശേഷങ്ങളാണ്.

തന്ത്രി താമരശ്ശേരി മേയ്ക്കാടാണ് . ഗണപതിയും  നാഗദൈവങ്ങളും  ശാസ്താവും  ഭഗവതിയും ഉപദേവതകൾ. കൂടാതെ വടക്കുഭാഗത്ത് കീഴ്തൃക്കോവിലിൽ മഹാവിഷ്ണുവും വാണരുളുന്നു. ക്ഷേത്രത്തിൽ നിത്യവും മൂന്നുനേരം പൂജയുണ്ട്‌. ആദ്യം തെക്കേടത്തപ്പന്നാണ് പൂജ. അതിനുശേഷമേ മറ്റുള്ള ദേവന്മാർക്ക് പൂജയുള്ളൂ.

Address: Thrissur District, Iranikkulam, Kerala 680734

Phone: 093872 19754
District: Thrissur