ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം: സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം തുറന്നു

0 548

ഇരിട്ടി : ഇരിട്ടിഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിത വർഷമായ 1956 മുതൽ 2022 വരെയുള്ള മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും പൂർവ അധ്യാപകരെയും പങ്കെടുപ്പിച്ച് എപ്രിൽ 30ന് നടക്കുന്ന പൂർവ വിദ്യാർത്ഥി മഹാ സംഗമത്തിൻ്റെ ഭാഗമായുള്ള പ്രചരണ പ്രവർത്തനങ്ങൾ സജീവമായി നടത്തുന്നതിനായി ഇരിട്ടി കേന്ദ്രീകരിച്ച് സംഘാടക സമിതി ഓഫിസ് പ്രവർത്തനം തുടങ്ങി. ന്യൂ തവക്കൽ കോപ്ലക്സിൽ ഇരിട്ടി താലൂക്ക് ഓഫീസിന് സമീപം പ്രവർത്തനമാരംഭിച്ച സംഘാടക സമിതി ഓഫിസ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.പി. സതീശൻ അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ പി.പി. ജയലക്ഷ്‌മി, എൻ. സിന്ധു, പ്രധാനാധ്യാപകൻ എം. ബാബു, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടി കെ.വി. സുജേഷ് ബാബു ,പ്രോഗ്രാം കൺവീനർ എം.കെ. മുകുന്ദൻ, സംഘാടക സമിതി കൺവീനർ സന്തോഷ് കോയിറ്റി, ട്രഷറർ പി.വി. അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു.