വെൽഫെയർ പാർട്ടി ഇരിട്ടി യൂണിറ്റിന്റെ സഹകരണത്തോടെ ഇരിട്ടി മാനവ സൗഹ്യദ വേദി പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു

0 1,257

വെൽഫെയർ പാർട്ടി ഇരിട്ടി യൂണിറ്റിന്റെ സഹകരണത്തോടെ ഇരിട്ടി മാനവ സൗഹ്യദ വേദി പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു

ഇരിട്ടി: വെൽഫെയർ പാർട്ടി ഇരിട്ടി യൂണിറ്റിന്റെ സഹകരണത്തോടെ ഇരിട്ടി മാനവ സൗഹ്യദ വേദി ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും ലോക്ക് ഡൌൺ കാരണം പ്രയാസമനുഭവിക്കുന്ന നിർധനരായ ആളുകൾക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. ഇരിട്ടി മാനവസൗ ഹൃദവേദി ചെയർമാൻ പടിയൂർ ഭാമോദരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ജോയിന്റ് കൺവീനർ ആർ.കെ.മോഹൻദാസ് സ്വഗതം പറഞ്ഞു.വെൽഫെയർ പാർട്ടി ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് ശംസുദ്ധീൻ ഇരിട്ടി, സെക്രട്ടറി പി പി ഫായിസ്, ട്രഷറർ അബ്ദുൽഖാദർ തുടങ്ങിയവർ സംബന്ധിച്ചു.