ഉളിക്കൽ – അറബി – കോളിത്തട്ട് – ആനക്കുഴി – പേരട്ട റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു

0 145

 

 

ഇരിട്ടി: 13 കോടി രൂപ ചിലവിൽ പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം നിർമ്മാണ പ്രവ്യർത്തി നടത്തുന്ന ഉളിക്കൽ അറബി -കോളിത്തട്ട് ആന ക്കുഴി-പേരട്ട റോഡിന്റെ പ്രവർത്തി ഉദ്ഘാടനം മന്ത്രി.കെ. സുധാകരൻ നിർവഹിച്ചു. സി ആർ എഫ് ഫണ്ടിൽ നിന്നും ജില്ലയിൽ 35 റോഡുകൾനവീകരിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. മലയോര മേഖലയിലെ പ്രധാന റോഡുകളെല്ലാം ദേശീയ പാത റോഡു കളുടെ നിലവാര ത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡു കൾക്ക് ആവശ്യമായ പാലത്തിനും ഇതേ നിലവാരത്തിൽ അംഗീകാരം നൽകി വരുന്നുണ്ട് . സി ആർ എഫ് ഫണ്ടിൽ നിന്നും ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത് കണ്ണൂർ ജില്ലക്കാണെന്നും അദ്ദേഹം പറഞ്ഞു. സി ആർ എഫ് ഫണ്ടിൽ നിന്നും 10 കിലോമീറ്റർ റോഡിന് 13 കോടി രുപയുടെ ഭരണാ നുമതിയാണ് ലഭിച്ചത്. 5.50 മീറ്റർ വീതിയിൽ മെക്കാടം ടാറിംഗ് , കലുങ്ക്, പാർശ്വഭിത്തി നിർമ്മാണം, കയറ്റം കുറക്കൽ, ക്രാഷ് ബാരിയർ, സീബ്ര ലൈൻ, സൈൻ ബോഡുകൾ, റിഫ്ലക്ടീവ് സ്റ്റഡ് എന്നിവയും സജ്ജ മാക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അദ്ധ്യക്ഷനായി. ദേശീയപാത വിഭാഗം എഞ്ചിനീയർ ടി. പ്രശാന്ത്. ടി. വസന്തകുമാരി , ബിനോയ് കുര്യൻ, എം.ജി. ഷൺമുഖൻ, സുനു കിനാത്തി , ബെന്നി ജോൺ എന്നിവർ സംസാരിച്ചു. ജില്ലാ ദേശീയ പാത വിഭാഗം അസി.എഞ്ചി നിയർ പി.എം. മുഹമ്മദ് റഫിക്ക് പ്രവർത്തന റിപ്പോട്ട് അവതരിപ്പിച്ചു.