ഇരിട്ടിയിൽ ജവഹർലാൽ നെഹ്റു വിന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടത്തി

0 371

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിന്റെ അമ്പത്തിയാറാം ചരമദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ ജവഹർലാൽ നെഹ്റു വിന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടത്തി. ബ്ലോക്ക് പ്രസിഡണ്ട് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ എഴുത്തൻ, ഷൈജൻ ജേക്കബ്ബ്, ആർ.കെ.മോഹൻദാസ്, കെ.സുമേഷ്കുമാർ, റാഷിദ് പുന്നാട്, പി.പി.അബ്ദുള്ളക്കുട്ടി, ഐഎൻടിയുസി നേതാക്കളായ പി.ജനാർദ്ദനൻ, റഷീദ് ചാക്കാട് തുടങ്ങിയവർ സംബന്ധിച്ചു.