ഇരിട്ടി പുഴയിലെ മണ്ണ് നീക്കം ചെയ്യണം; കോൺഗ്രസ്

0 627

ഇരിട്ടി പുഴയിലെ മണ്ണ് നീക്കം ചെയ്യണം; കോൺഗ്രസ്

ഇരിട്ടി: പാലം പണിക്ക് വേണ്ടി ഇരിട്ടി പുഴയിൽ തള്ളിയിട്ടുള്ള ലോഡ് കണക്കിന് മണ്ണ് അടിയന്തരമായി പുഴയിൽ നിന്നും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം മഴ ആരംഭിച്ചാൽ വെള്ളം പൊങ്ങി സമീപ പ്രദേശങ്ങളിൽ വൻ ക്യഷി നാശവും മറ്റ് നഷ്ടങ്ങളും ഉണ്ടാകും എന്നും ബഹു: കണ്ണുർ ജില്ലാ കലക്ടർക്കയച്ച നിവേദനത്തിൽ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസി. ശ്രി തോമസ് വർഗ്ഗിസ് ചൂണ്ടിക്കാട്ടി.കൂടാതെ മലയോര കർഷിക മേഖലയിൽ കൃഷിക്ക് പ്രയാസ് നേരിടുന്നെന്നും കാർഷിക വൃത്തിക്കായി യാത്ര ചെയ്യുന്നതും   ഉൽപന്നങ്ങൾ വിറ്റഴിക്കന്നതിനും ഉള്ള സൗകര്യം ഉണ്ടാകണമെന്നും, പാതി വഴിയിൽ നിൽക്കുന്ന ഗ്രാമീണ റോഡുകൾ പുനർനിർമ്മിക്കാൻ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗ്രാമപ്രദേശങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ കൃഷിപ്പണികൾ എല്ലാം നടത്തേണ്ട സമയത്ത് കടുത്ത നിയന്ത്രണങ്ങൾ വരും വർഷങ്ങളിലെ കാർഷിക ഉൽപാദനത്തെയു കർഷകന്റെ നിലനിൽപിനെയും അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടി.