കോവിഡ് 19 സംബന്ധിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങളും, മരുന്നുകളും വാങ്ങുന്നതിന് സണ്ണി ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിക്കുവാൻ കലക്ടറോട് നിർദ്ദേശിച്ചു.
കോവിഡ് 19 സംബന്ധിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങളും, മരുന്നുകളും വാങ്ങുന്നതിന് 2020-20 21. സാമ്പത്തിക വർഷത്തിലെ സണ്ണി ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിക്കുവാൻ കലക്ടറോട് നിർദ്ദേശിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എംഎൽഎ യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ. മുൻസിപ്പൽ ചെയർമാൻ പി.പി. അശോകൻ , ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ മോഹനൻ നടുവനാട്, സൂപ്രണ്ട് ഡോ. രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ച യോഗത്തിൽ എടുത്ത തീരുമാന പ്രകാരമാണ് ആ ത്യാവശ്യ ചികിത്സാ സാമഗ്രികൾ വാങ്ങുവാൻ നിർദ്ദേശം നൽകിയത്. പേരാവൂർ നിയോജക മണ്ഡലത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയാണ് കോവിഡ് ആശുപത്രിയായി തീരുമാനിച്ചത്