കൊറോണ പ്രതിരോധം: ഇരിട്ടി നഗരം അണുനാശിനികൾ തളിച്ച് ശുചീകരിച്ചു

0 648

 

ഇരിട്ടി : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഇരിട്ടി നഗരസഭ, പോലീസ് , അഗ്നിശമന സേന എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടി നഗരം മുഴുവൻ അണു നാശിനി തളിച്ച് ശുചീകരിച്ചു . തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ അഗ്നി ശമനസേനയാണ് നഗരത്തിലെ ബസ് സ്റ്റോപ്പുകൾ, ഇരിപ്പിടങ്ങൾ, ജനങ്ങൾ തങ്ങുന്ന ഇടങ്ങൾ, നഗരത്തിലെ നടപ്പാതകളിലെ കൈവരികൾ എന്നീ ഇടങ്ങളൊക്കെ അണു നാശിനി തളിച്ച് ശുചീകരിച്ചത് . അഗ്നിശമന സേനാംഗങ്ങൾക്കൊപ്പം നഗരസഭാ ചെയർമാൻ പി.പി. അശോകൻ, ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ, സി ഐ എ. കുട്ടികൃഷ്ണൻ എന്നിവർ പ്രവർത്തികൾക്ക് നേതൃത്വം നൽകി.