മലയോരത്ത് ലോക് ഡൗണിന് അയവ്: സ്വയം ഇളവ് പ്രഖ്യാപിച്ച് ചെറുവാഹനങ്ങളും കടകളും

0 2,262

മലയോരത്ത് ലോക് ഡൗണിന് അയവ്: സ്വയം ഇളവ് പ്രഖ്യാപിച്ച് ചെറുവാഹനങ്ങളും കടകളും

 

 

ഇരിട്ടി: മലയോരത്ത് ലോക് ഡൗണിന് അയവ്: സ്വയം ഇളവ് പ്രഖ്യാപിച്ച് ചെറുവാഹനങ്ങളും കടകളും ഞായറാഴ്ച സംമ്പൂർണ്ണ ലോക് ഡൗണിന് ശേഷം തിങ്കളാഴ്ച മലയോരത്ത് ടൗണുകളിൽ ജനസാന്ദ്രമായി. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരത്തിലിറങ്ങി. കീഴ്പ്പള്ളിയിൽ മിക്കവാറും എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. പൊതുഗതാഗത സംവിധാനം ഉടൻ നടപ്പാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ആവർത്തിക്കുമ്പോളും മലയോര മേഖലയിൽ ഹോം ഡലിവറി ബോർഡും തൂക്കി നിരവധി ചെറുവാഹനങ്ങളാണ് സർവ്വീസ് നടത്തുന്നത്. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ ഉൾപ്പെടെ ഏതെല്ലാം സ്ഥാപനങ്ങൾ തുറക്കാമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് പല കടകളും തുറന്ന് പ്രവർത്തിക്കുന്നത്. സ്റ്റേഷനറി കടയുടെ ലൈസൻസിൽ പഴം പച്ചക്കറി പോലും വിൽപ്പന നടത്തുന്ന കടകൾ ധാരളമായി നാട്ടിലുണ്ട് ഇത്തരം കടകളും തുറന്ന് പ്രവർത്തിക്കുകയാണ്. പോലീസിൻ്റെ കണ്ണ് വെട്ടിച്ച് ആളുകളെ കയറ്റി പോകുന്ന വാഹനങ്ങളും ചില്ലറയല്ല. പൊതുസമൂഹം സ്വയം അച്ചടക്കം പാലിച്ചാലേ ഈ മഹാമാരിയേ തടഞ്ഞു നിർത്താൻ കഴിയൂ എന്ന ബോധം നമ്മളിൽ എന്നുണ്ടാകും.