ഇരിട്ടി ഉപജില്ല ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

0 678

കേളകം: ഇരിട്ടി ഉപജില്ല ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് കേളകം പെരുന്താനം ഇൻഡോർ കോർട്ടിൽ വച്ച് സംഘടിപ്പിച്ചു. സെന്റ്. തോമസ് ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ എം.വി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങ് കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് ഉദ്ഘാടനം ചെയ്തു. സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ എൻ.ഐ ഗീവർഗ്ഗീസ്, വോയ്സ് ഓഫ് പെരുന്താനം സെക്രട്ടറി കെ.സി രവീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് സി.സി സന്തോഷ്, ഷീന ജോസ്, ബിബിൻ ആന്റണി തുടങ്ങിയവർ സംസാരിച്ചു. ഇരിട്ടി ഉപജില്ലയിലെ 30 ഓളം സ്കൂളുകളിൽ നിന്ന് നിരവധി വിദ്യാർത്ഥികളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.